ഇടുക്കി: ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് മുന്നണി ബന്ധം തകർന്നതായി ആരോപിച്ച് സിപിഐ.
കോൺഗ്രസ് നേതാക്കളുടെ ആവശ്യങ്ങൾക്കാണ് സിപിഎം നിലകൊള്ളുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു.
മൂന്നാർ മണ്ഡലം സമ്മേളനത്തിലാണ് വിമർശനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് തനിച്ചു മത്സരിക്കുമെന്നും പ്രവർത്തന റിപ്പോർട്ടിൽ സിപിഐ വ്യക്തമാക്കി.
കോണ്‍ഗ്രസ്,സിപിഎം നേതാക്കളുടെ പേരെടുത്ത് പറഞ്ഞാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു റിപ്പോര്‍ട്ട് അവതരിപ്പിച്ചതെന്നും ശ്രദ്ധേയമാണ്.