പോലീസിലും കള്ളൻ. തൊണ്ടിമുതലായി കിട്ടിയ സ്‌പോർട്‌സ് സൈക്കിൾ അടിച്ചുമാറ്റാൻ ശ്രമം. പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി പൊലീസിനെ ഏൽപ്പിച്ച സ്‌പോർട്‌സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

New Update
police jeep-3

തൊടുപുഴ: സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായി പിടിച്ച സ്‌പോർട്‌സ് സൈക്കിൾ അടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കാളിയാർ പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒ ജയ്‌മോനെയാണ് സസ്‌പെൻഡ് ചെയ്തത്.

Advertisment

മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി പൊലീസിനെ ഏൽപ്പിച്ച സ്‌പോർട്‌സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. 


ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്.


സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് എസ്‌സിപിഒ ജയ്‌മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ സൈക്കിൾ തിരികെയെത്തിച്ചു. 

സ്‌പെഷ്യൽ ബ്രാഞ്ച് വിഷയം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചതോടെ ഇയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.