മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു. സുരക്ഷാ ക്രമീകരണത്തിനായി സ്പിൽവേയിലെ 3 ഷട്ടറുകൾ പരിശോധിച്ചു. മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്തിയത്

ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി

New Update
21 വർഷങ്ങൾക്കു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും വൈദ്യുതിയെത്തി !

ഇടുക്കി: മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. ചെയർമാൻ ഗിരിധറിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്. കാലവർഷത്തിൻറെ ആരംഭത്തിൽ നടത്താറുള്ള സാധാരണ പരിശോധനകൾ മാത്രമാണിതെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

Advertisment

ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും.

തമിഴ്‌നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം ഇർവിൻ, സെൽവം എന്നിവരും കേരളത്തിൻറെ പ്രതിനിധികളായി എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. സിജി എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.