ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആട്ടുപാറ സ്വദേശി രാജേന്ദ്രന്റെ മകൾ ലാവണ്യയുടെ മൃതദേഹമാണ് ഏലത്തോട്ടത്തിന് നടുവിലെ കുളത്തിൽ കണ്ടെത്തിയത്. എട്ടു ദിവസം മുമ്പാണ് ഇവരെ കാണാതായത്.
കഴിഞ്ഞ 26നാണ് ലാവണ്യയെ വീട്ടിൽ നിന്നും കാണാതാവുന്നത്. തമിഴ്‌നാട്ടിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സ്ഥാപനത്തിലെ അന്തേവാസിയായിരുന്നു യുവതി.
ഈ അടുത്താണ് മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ഉടുമ്പൻചോല പോലീസിൽ പരാതി നൽകിയിരുന്നു.