നിയമ വിരുദ്ധ മത്സ്യബന്ധനം; കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്

അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന്  ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
images(74)

ഇടുക്കി: ഇടുക്കി ജില്ലയിലെ ഉൾനാടൻ മേഖലയിൽ നിയമവിരുദ്ധമായ രീതിയിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

Advertisment

സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തിയ സാഹചര്യത്തിൽ ജില്ലയിലെ ഉൾനാടൻ മേഖലയിൽ നിയമവിരുദ്ധമായ രീതിയിലും സംസ്ഥാനത്ത് നിലവിലുള്ള ഉൾനാടൻ ഫിഷറീസും അക്വാക്കൾച്ചറും നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി അനധികൃത മാർഗങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 


അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന്  ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 


നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായി, ലൈസൻസ് ഇല്ലാതെ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിച്ച് നിയമാനുസൃതമായ പിഴ ചുമത്തും. 

ജലാശയങ്ങളിൽ മത്സ്യസമ്പത്തിന്റെ പരിപോഷണത്തിനായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ പറഞ്ഞു. 

പൊതുജനങ്ങൾക്ക് ഈ ഫോൺനമ്പറുകളിൽ വിവരം അറിയിക്കാം: മത്സ്യഭവൻ നെടുംങ്കണ്ടം- 04868 234505, മത്സ്യഭവൻ ഇടുക്കി -04862 233226

Advertisment