ഇടുക്കി: അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണ സംഘം.
ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് നിലവിൽ അന്വേഷണ ചുമതല.
ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽവന്ന് സാമ്പത്തിക കാര്യങ്ങൾ അന്വേഷിച്ചെന്ന് ഉഷ മൊഴി നൽകിയിരുന്നു.
ഇയാളാണോ മോഷണം നടത്തിയതെന്ന് സംശയം നിലനിൽക്കുന്നതിലാണ് രേഖചിത്രം വരയ്ക്കാനുള്ള ശ്രമം നടക്കുന്നത്.
മോഷണം നടത്തിയത് കുടുംബവുമായി അടുത്തബന്ധമുള്ള ആളാണെന്ന് കരുതുന്നതിനാൽ ബന്ധുക്കളുടെയും അയൽവാസികളുടെയും ഫോൺകോൾ വിശദാംശങ്ങളും ശേഖരിക്കാനും നീക്കമുണ്ട്.