New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
ഇടുക്കി: അടിമാലിയിൽ കാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന സംഭവത്തിൽ മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം വരയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
Advertisment
പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുമായി സാമ്യമില്ല.
രണ്ടാഴ്ച മുമ്പ് വീട്ടിലെത്തി വിവരങ്ങൾ തിരക്കിയ ആളുടെ രേഖചിത്രം തയ്യാറാക്കാനായിരുന്നു ശ്രമം.
എന്നാൽ പൊലീസ് തയ്യാറാക്കിയ ചിത്രത്തിന് വീട്ടിലെത്തിയ ആളുമായി സാമ്യമില്ലെന്ന് മോഷണത്തിനിരയായ ഉഷാ തോമസ് വ്യക്തമാക്കി.
അതേസമയം, സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us