/sathyam/media/media_files/2025/06/12/uvopSmmNCF8kJt2njhXU.jpg)
ഇടുക്കി: സമ്മേളനങ്ങൾ നടക്കുന്നതിനിടെ സി.പി.ഐയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമാവുന്നു. ഇക്കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ശബ്ദരേഖയ്ക്ക് പിന്നാലെ മുൻ എം.എൽ.എ ഇ.എസ് ബിജിമോളെ ചുറ്റിപ്പറ്റിയും വിവാദങ്ങളുയരുന്നു.
ബിജിമോളുടെ ഭർത്താവുംപാർട്ടി ജില്ലാക്കമ്മറ്റിയംഗവുമായ പി.ജെ റെജിയെ തൊടുപുഴ മണ്ഡലം സെക്രട്ടറിയാക്കാൻ ബിജിമോൾ സമ്മേളനത്തിന്റെ ചർച്ചകൾക്കിടെ പരസ്യ നിലപാടെടുത്തുവെന്നാണ് ഉയരുന്ന ആക്ഷേപം.
തൊടുപുഴ മണ്ഡലം സെക്രട്ടറിയെ നിശ്ചയിക്കാനായി ചേർന്ന യോഗത്തിൽ ജില്ലാ എക്‌സിക്യൂട്ടീവിന്റെ തീരുമാനമായി എൻ.ജയന്റെ പേര നിർദേശിക്കപ്പെട്ടു.
ബിജിമോളുടെ ഭർത്താവും ജില്ലാ കമ്മിറ്റിയംഗവുമായ പി.ജെ.റെജിയുടെ പേരും ഉയർന്നു. ബിജിമോൾ റെജിക്കു വേണ്ടി പരസ്യ നിലപാടെടുത്തു എന്നാണു സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തൽ.
തർക്കമുണ്ടാവുകയും സെക്രട്ടറി തിരഞ്ഞെടുപ്പു നടക്കാതെ സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. ബിജിമോളുടെ നടപടി തെറ്റാണെന്നു പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.
ബിജിമോളുടെ വീഴ്ചകൾ ജില്ലാ കൗൺസിലിൽ ചർച്ച ചെയ്യാനാണു സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം.
സമ്മേളനത്തിൽ പാർട്ടി മാർഗരേഖ നടപ്പാക്കുന്നതു ലംഘിച്ചതിനും ഇ.എസ്.ബിജിമോളെ സി.പി.ഐ നേതൃത്വം വിലക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയ്ക്കു പുറത്തുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നാണു മഹിളാ സംഘം സംസ്ഥാന സെക്രട്ടറി കൂടിയായ ബിജിമോളെ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിലക്കിയത്.
എന്നാൽ അങ്ങനെയൊരു വിലക്കിനെക്കുറിച്ച് അറിയില്ലെന്ന പ്രതികരണമാണ് ബിജിമോൾ നടത്തുന്നത്. മേയ് 18ന് ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ മേൽഘടകത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ബിജിമോൾ പാർട്ടി സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
ഇക്കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരനും ജില്ലയിലെ മറ്റൊരു പ്രാദേശിക നേതാവും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖ പാർട്ടിക്കുള്ളിൽ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
സി.പി.ഐ സമ്മേളനങ്ങൾ നടക്കുന്നതിനിടെ മൂവരും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ താറടിച്ച് സംസാരിച്ചതാണ് നിലവിൽ ചർച്ചയായിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us