New Update
/sathyam/media/media_files/2025/06/12/9Edd2hzTzsNOMESSdhCF.webp)
ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍.
Advertisment
വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് പിടിയിലായത്.
സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ഏഴു മാസത്തോളമായി ഇയാള്‍ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം
കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ അയച്ച് ഒരു വനിതാ ഉദ്യോഗസ്ഥയെ വൈശാഖ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us