പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം. എസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും

കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു.

New Update
peerumeed adivasi

ഇടുക്കി: ഇടുക്കി പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. 

Advertisment

സംഭവത്തിൽ എല്ലാ വശവും പരിശോധിക്കും. കാട്ടാന ആക്രമണമല്ലെന്ന കോട്ടയം ഡിഎഫ്ഒയുടെ പരാമർശം എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ഇടുക്കി എസ്പി ടി.കെ വിഷ്ണുപ്രദീപ് പറഞ്ഞു.

കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. 

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസ്വാമി നൽകിയ പരാതിയിലാണ് നടപടി.

Advertisment