New Update
/sathyam/media/media_files/2025/06/25/r_1750746675-2025-06-25-00-33-55.jpg)
ഇടുക്കി: പീരുമേട് കരടിക്കുഴി എവിടി കമ്പനി എസ്റ്റേറ്റിലെ നവീകരിച്ച ലയങ്ങളുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു.
Advertisment
സംസ്ഥാന തലത്തിൽ തുടക്കം കുറിച്ച ലയം ഹൗസിംഗ് സ്കീം പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലാണ് ആദ്യമായി പ്രവൃത്തി നടപ്പാക്കുന്നത്.
നിലവിൽ എവിടി കമ്പനി എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണമാണ് പൂർത്തിയാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 73 ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കും.
നവീകരിച്ച ലയങ്ങൾ സന്ദർശിച്ച മന്ത്രി, തോട്ടം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ചാണ് മടങ്ങിയത്. കരടിക്കുഴിയിൽ ലയങ്ങളുടെ നവീകരണത്തിനായി 8.33 ലക്ഷം രൂപയാണ് ചെലവഴിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us