വിദ്വേഷ പരാമർശം. പി.സി ജോർജിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി

മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ തുടരുന്ന പി.സി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

New Update
images(557)

ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നൽകി. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണു പരാതി നൽകിയത്. 

Advertisment

മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ തുടരുന്ന പി.സി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമർശവും മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമർശമാണ് പി.സി ജോർജ് രാവിലെ നടത്തിയത്. 


തനിക്കെതിരെ കേസെടുത്താൽ പോലും പ്രശ്നമില്ല എന്ന് പറഞ്ഞാണ് പി.സി ഇത്തരം പരാമർശങ്ങൾ നടത്തിയത്. നിലവിൽ പര്യാപടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കിൽ കേസെടുക്കും എന്നാണ് പോലീസ് അറിയിച്ചത്. 

Advertisment