ഇടുക്കി കുഴിത്തൊളുവിലെ ഏലക്ക വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച കേസ്. ജീവനക്കാരായ രണ്ട് പേർ പിടിയിലായി

കടയിൽ എത്തുന്ന ഏലക്കയുടെ അളവിൽ സംശയം തോന്നിയ വ്യാപാരി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 

New Update
images(672)

തൊടുപുഴ: ഇടുക്കി കുഴിത്തൊളുവിലെ ഏലക്ക വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച കേസിൽ സ്ഥാപനത്തിലെ ജീവനക്കാർ പിടിയിലായി. 

Advertisment

കുഴിത്തൊളു നിരപ്പേൽ കടയിലെ സ്ഥാപനത്തിലെ ജീവനക്കാരായ തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ മുത്തു, അളകരാജ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


പല ദിവസങ്ങളിലായി 75,000ത്തിൽ അധികം രൂപയുടെ ഏലക്കയാണ് ഇവർ മോഷ്ടിച്ചത്.


ജീവനക്കാർ ജോലിയ്ക്ക്‌ എത്തുമ്പോൾ കൊണ്ടുവന്നിരുന്ന ബാഗിൽ ഏലക്ക മോഷ്ടിച്ചു കടത്തുന്നത് പതിവായിരുന്നു.

കടയിൽ എത്തുന്ന ഏലക്കയുടെ അളവിൽ സംശയം തോന്നിയ വ്യാപാരി സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. 

Advertisment