രോഗികളെ ആളുകള്‍ ചുമന്നുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ അധികൃതർ ഉണർന്ന് പ്രവർത്തിച്ചു. ഇടുക്കി ജില്ലാ ആശുപത്രിയിലെ ലിഫറ്റ് പ്രവര്‍ത്തന സജ്ജം

ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിച്ചാലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. താല്‍ക്കാലിക പ്രശ്‌ന പരിഹാരം മാത്രമാണ് സാധ്യമായിട്ടുള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു.

New Update
images(693)

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ലിഫറ്റ് പ്രവര്‍ത്തന സജ്ജമാക്കി. എറണാകുളത്തുനിന്ന് ടെക്‌നീഷ്യന്മാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.  

Advertisment

ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ രണ്ടു ദിവസമായി രോഗികള്‍ ദുരിതത്തിലായിരുന്നു.


ഇന്ന് രാവിലെയാണ് രോഗികളെ ആളുകള്‍ ചുമന്നുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.അതിനു പിന്നാലെയാണ് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായത്. 


എന്നാല്‍ ലിഫ്റ്റ് പൂര്‍ണമായി മാറ്റി സ്ഥാപിച്ചാലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. താല്‍ക്കാലിക പ്രശ്‌ന പരിഹാരം മാത്രമാണ് സാധ്യമായിട്ടുള്ളതെന്ന് സൂപ്രണ്ട് പറഞ്ഞു.

Advertisment