എഡിസണ് ഹൈവോൾട്ടേജ്. മൂവാറ്റുപുഴയിൽ കസ്റ്റഡിയിലായത് മയക്കുമരുന്ന് വ്യാപാരി എഡിസൺ. പണമിടപാടിനായി ഉപയോഗിച്ചത് മൊനേറോ ക്രിപ്‌റ്റോ കറൻസി. വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത് ഒന്നിലധികം ക്രിപ്റ്റോകറൻസി വാലറ്റുകൾ. പിടിച്ചെടുത്ത മരുന്നുകൾക്ക് ഏകദേശം 35.12 ലക്ഷം രൂപ

ബാംഗ്ലൂർ, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എൽഎസ്ഡി കയറ്റി അയച്ചിരുന്നു.

New Update
images(749)

ഇടുക്കി: ഡാർക്ക് നെറ്റിലൂടെ മയക്ക് മരുന്ന് വ്യാപാരം നടത്തുന്ന 'കെറ്റാമെലൺ' തകർന്നപ്പോൾ പിടിയിലായത് മൂവാറ്റാറ്റുപുഴ സ്വദേശി എഡിസൺ.

Advertisment

ഡാർക്ക് നെറ്റിലെ തിമിംഗലമെന്നാണ് എൻ.സി.ബി (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.


ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോ ണിലൂടെ ഒരുമാസം കൈകാര്യം ചെയ്തത് 10000 എൽ.എസ്.ഡി ബ്ലോട്ടുകളാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. 


നാല് മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് മൂവാറ്റുപുഴ സ്വദേശി എഡിസണെ എൻ.സി.ബി കസ്റ്റഡിയിൽ എടുത്തത്.

ഇയാൾ രണ്ട് വർഷമായി വിവിധ ഡാർക്ക് നെറ്റ് മാർക്കറ്റുകളിൽ ലഹരി വിൽപന നടത്തുന്നുണ്ടെന്നും എൻ.സി.ബി പറയുന്നു.

കഴിഞ്ഞ രണ്ട് വർഷമായി സജീവമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ലെവൽ 4 ഡാർക്ക്‌നെറ്റ് വിൽപ്പന സംഘമാണ് കെറ്റാമെലോൺ എന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ബാംഗ്ലൂർ, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എൽഎസ്ഡി കയറ്റി അയച്ചിരുന്നു.


എൻസിബി പിടിച്ചെടുത്ത മരുന്നുകൾക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. എൽഎസ്ഡി ബ്ലോട്ടുകൾ ഓരോന്നിനും 2,500-4,000 രൂപ വിലവരും.


ജൂൺ 28 ന് കൊച്ചിയിലെ മൂന്ന് തപാൽ പാഴ്‌സലുകളിൽ നിന്ന് 280 എൽഎസ്ഡി ബ്ലോട്ടുകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ഒരു സംശയാസ്പദമായ വ്യക്തിയാണ് പാഴ്‌സലുകൾ ബുക്ക് ചെയ്തതെന്ന് കണ്ടെത്തി.


ജൂൺ 29 ന് അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന നടത്തി. തിരച്ചിലിനിടെ മയക്കുമരുന്നും ഡാർക്ക്‌നെറ്റ് മാർക്കറ്റുകളിലേക്ക് ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന പെൻ ഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറൻസി വാലറ്റുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയുൾപ്പെടെ വസ്തുക്കളും പിടിച്ചെടുത്തു. 


പ്രതിയെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

എഡിസൺ ഒറ്റയ്ക്കല്ലെന്നും മൂവാറ്റുപുഴയിലെ വീട്ടിൽ സഹായിയും എൻസിബി പറയുന്നു. എഡിസനെയും സഹായിയെയും എൻസിബി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Advertisment