തൊടുപുഴ: ഫുഡ്സേഫ്റ്റി കമ്മീഷണര്‍ ആണെന്നു പറഞ്ഞു ഹോട്ടലിലേക്കു ഫോണ്‍ വിളിക്കും. ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം വയറിനു പ്രശനം ഉണ്ട് ഛര്‍ദില്‍ ഉണ്ട്, പാര്‍സല്‍ വാങ്ങിയതില്‍ കമ്പി കഷ്ണം ഉണ്ടായിരുന്നു എന്നെല്ലാം പരാതി ലഭിച്ചെന്നു പറയും.
പിഴ സെറ്റില്‍ ചെയ്തു തീര്‍ക്കാന്‍ ആണെങ്കില്‍ 10,000 ഗൂഗിള്‍ പേ ചെയ്തു തരണമെന്നു പറഞ്ഞ് കാശാവശ്യപ്പെടും. തട്ടിപ്പുക്കാരെക്കൊണ്ട് പൊറുതിമുട്ടി ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകള്‍.
സംസ്ഥാനത്ത് പല ജില്ലകളിലും ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരാതിപ്രകാരം നിങ്ങള്‍ക്ക് അമ്പതിനായിരം പിഴ ഇടും ഇപ്പോള്‍ സെറ്റില്‍ ചെയ്തു തീര്‍ക്കാന്‍ ആണെങ്കില്‍ 10000 ഗൂഗിള്‍ പേ ചെയ്തു തന്നാല്‍ മറ്റു നടപടി ഉണ്ടാകാതെ പരിഹരിക്കാന്‍ പറ്റും. ഞങ്ങള്‍ കടയില്‍ വന്ന് പരിശോധന നടത്തിയാല്‍ പലതും പ്രശ്‌നം ആകും, ഇങ്ങനെകുറച്ചു ഹോട്ടല്‍ കാരോട് പറഞ്ഞു ഭീഷണിപ്പെടുത്തും.
മറ്റു ചിലരോട് ഞങ്ങളുട ഒരു ആള്‍ക്ക് കൂടെ ജോലി ചെയുന്ന ആള്‍ക്ക് എമര്‍ജന്‍സി ആയി ഒരു ഹോസ്പിറ്റലില്‍ ഓപറേഷന്‍ ഉണ്ട്, വലിയ തുക ആകും ഇന്നു കടയിലെ ഓണര്‍ ഇന്ന ആളല്ലേ ഇങ്ങനെ ഒരുപാട് പറഞ്ഞ ശേഷം 10000 മുതല്‍ മുകളിലേക്ക് ചോദിച്ചു വാങ്ങാന്‍ ശ്രമിക്കും.
ഇത്തരം പ്രവണത വർധിച്ചതോടെ തട്ടിപ്പുകള്‍ തടയാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ (കെ.എച്ച്.ആര്‍.എ ) തൊടുപുഴ ഡിവൈ.എസ്.പിക്കു പരാതി നല്‍കി.
കെ.എച്ച്.ആര്‍.എ ജില്ല സെക്രട്ടറി പി.കെ. മോഹനന്‍, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ജയന്‍ ജോസഫ്, സെക്രട്ടറി പ്രതീഷ് കുരിയാസ്, വി. പ്രവീണ്‍, എ.ആര്‍. ഗിരീഷ് എന്നിവരാണു തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലെത്തി പരാതി നല്‍കിയത്.