ഇടുക്കി: മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിൻ്റെ കൈവിട്ടുമെന്ന് മുദ്രാവാക്യം മുഴക്കിയവർക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
'ഇത് സ്റ്റാലിന്റെ റഷ്യ അല്ല കേരളമാണ്. സിപിഎമ്മും സംഘ്പരിവാറും ഒരേ തോണിയിലാണ് പോകുന്നത്.
വിമർശനം നടത്തുന്നവർക്കെതിരെയെല്ലാം ഭീഷണി മുഴക്കുകയാണ്.
അതിനു കുട പിടിച്ചു കൊടുക്കുകയാണ് സർക്കാർ.' സതീശന്‍ പറഞ്ഞു.
ഇത് ഡൽഹിയിൽ സംഘപരിവാർ ആണ് ചെയ്തതെങ്കിൽ സിപിഎം ഇവിടെ ജാഥ നടത്തിയേനെ.
പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി തീരുകയാണെന്നും സതീശന്‍ പറഞ്ഞു.