ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. റിസര്‍വ് ഫോറസ്റ്റ് പരിധിയിൽ നിന്നും ദേശീയ പണിമുടക്ക് ദിവസം അനുമതിയില്ലാതെ മരംമുറിച്ചെന്ന് വനംവകുപ്പ്. ഇടുക്കി ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം - വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

New Update
harthal

ഇടുക്കി: ദേശീയ പാത നിർമാണ നിരോധനത്തിനെതിരെ ഇടുക്കിയിലെ മൂന്നു പഞ്ചായത്തുകളിൽ നാളെ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. വെള്ളത്തൂവൽ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 

Advertisment

അടിമാലി പഞ്ചായത്തിൽ എൽഡിഎഫും ഹർത്താൽ ആചരിക്കും. നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.


കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം - വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. 


റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി.

ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചു

Advertisment