സ്വാതന്ത്ര്യ സമര സേനാനി തൊടുപുഴ കരിമണ്ണൂർ പള്ളിക്കാമുറി മണിമല ഔസേപ്പ് ജോർജ്ജ് (വർക്കിച്ചൻ മണിമല - 96) നിര്യാതനായി

New Update
obit varkichan manimala

കരിമണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനി തൊടുപുഴ കരിമണ്ണൂർ പള്ളിക്കാമുറി മണിമല ഔസേപ്പ് ജോർജ്ജ് (വർക്കിച്ചൻ മണിമല - 96) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് ബിഷപ്പ് മാർ ജോർജ്ജ് പുന്നക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ നടത്തും. ഭൗതീക ശരീരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും.

Advertisment

ഭാര്യ: റോസക്കുട്ടി (കാളകെട്ടി ഈറ്റത്തോട് കുടുംബാം​ഗം). മക്കൾ: വിമല, ജോസ്, ​ഗീത, സീതമ്മ (റിട്ട. അസി. പ്രൊഫസർ, വിശ്വജ്യോതി എഞ്ചിനീയറിങ്ങ് കോളേജ് വാഴക്കുളം), സുരേഷ് (ക്യാപ്റ്റൻ, ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ), കൊച്ചുറാണി, ജോർജ്ജ്കുട്ടി (മർച്ചന്റ് നേവി).

മരുമക്കൾ: അബ്രാഹം കുരിശുംമൂട്ടിൽ (ആയവന), ജാൻസി, വെട്ടുപറമ്പിൽ (മുട്ടാർ), സണ്ണി, നാട്ടുനിലം (രാമപുരം), റെമ്മി, പാറത്താഴം, കരിമണ്ണൂർ (റിട്ട. സീനിയർ എഞ്ചിനീയർ, ദൂരദർശൻ), ആനി ആന്റണി, തെക്കേക്കര, കളമശ്ശേരി (അധ്യാപിക, രാജ​ഗിരി പബ്ളിക് സ്കൂൾ, കളമശേരി), സോണി, ചെല്ലംതറ (കൊടുങ്ങൂർ), ഡോ. റെക്സി ടോം, ഉഴുത്തുവാൽ, പ്രവിത്താനം (അധ്യാപിക, സെൻ്റ് ജോർജ് എച്ച്.എസ്.എസ്. കലയന്താനി).

Advertisment