യൂത്ത് കോൺഗ്രസ് യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തെ നിർത്തിപ്പൊരിച്ച് തൊടുപുഴയിലെ യൂത്തന്മാർ ! തലേദിവസം ഉച്ചകഴിഞ്ഞ് മണ്ഡലത്തിലെത്തിയിട്ടും യോഗത്തിലെത്താൻ മൂന്ന് മണിക്കൂറോളം വൈകി. ഇടയ്ക്ക് ഇറങ്ങിപ്പോകാൻ ശ്രമിച്ച രാഹുലിനെ തിരിച്ച് വേദിയിൽ ഇരുത്തി ആരോപണങ്ങൾക്ക് മറുപടി പറയിപ്പിച്ച് യുവ നേതാക്കൾ

വയനാട് പുനരധിവാസത്തിൻെറ ഫണ്ട് പിരിവ് ഉൾപ്പെടെയുളള ആനുകാലിക വിവാദങ്ങളെപ്പറ്റിയുളള വിമർശനങ്ങൾ കേട്ട് മറുപടി നൽകിയിട്ട് പോയാൽ മതിയെന്നായിരുന്നു ഇടുക്കിയിലെ നേതാക്കളുടെ നിലപാട്.

New Update
images(1545)

ഇടുക്കി : യൂത്ത് കോൺഗ്രസ് ജില്ലാ നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനം.

Advertisment

നിശ്ചയിച്ചതിലും മൂന്ന് മണിക്കൂറോളം വൈകി നേതൃസംഗമത്തിനെത്തിയ രാഹുൽ പ്രസംഗത്തിന് ശേഷം വേദി വിടാൻ  ഒരുങ്ങിയപ്പോൾ തടഞ്ഞുവെച്ചാണ് ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ വിമർശിച്ചത്.


പ്രസംഗം നടത്തി സ്ഥലം വിടാനൊരുങ്ങിയ രാഹൂൽ മാങ്കൂട്ടത്തിലിനോട് പറയാനുളളത് കേട്ട് മറുപടി നൽകിയിട്ട് പോയാൽ മതിയെന്ന് ജില്ലാ നേതാക്കൾ ശഠിച്ചതോടെ തിരിച്ച് വന്ന് വേദിയിലിരിക്കേണ്ടി വന്നു.


കോട്ടയത്ത് പരിപാടിയുണ്ട് എന്നതാണ് തൊടുപുഴയിൽ നടന്ന നേതൃസംഗമത്തിൽ സംസാരിച്ചയുടൻ തന്നെ സ്ഥലം വിടുന്നതിൻെറ കാരണമായി രാഹുൽ നേതാക്കളോട് പറഞ്ഞത്.

എന്നാൽ ഇത് ചെവിക്കൊളളാൻ നേതാക്കൾ തയാറായില്ല. വയനാട് പുനരധിവാസത്തിൻെറ ഫണ്ട് പിരിവ് ഉൾപ്പെടെയുളള ആനുകാലിക വിവാദങ്ങളെപ്പറ്റിയുളള വിമർശനങ്ങൾ കേട്ട് മറുപടി നൽകിയിട്ട് പോയാൽ മതിയെന്നായിരുന്നു ഇടുക്കിയിലെ നേതാക്കളുടെ നിലപാട്.


രാഹുലിനെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളുടെ സത്യസ്ഥിതി അറിയണമെന്നും ചില നേതാക്കൾ ആവശ്യപ്പെട്ടു.


പ്രതിഷേധം പുറത്തറിയുമെന്ന് വന്നതോടെ കോട്ടയത്തിന് പോകാനായി ഇറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ തിരികെ എത്തി വേദിയിലിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്ന രാഹുൽ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് രാഹുലിനെ ഇരുത്തി കൊണ്ട് നേതാക്കൾ വിമർശിച്ചു.


സംഘടന കാലങ്ങളായി പിന്തുടരുന്ന മര്യാദകൾ പാലിക്കാൻ രാഹുൽ തയാറുകുന്നില്ലെന്നും വിമർശനമുയർന്നു. വയനാട് പുനരധിവാസത്തെപ്പറ്റി ഉയർന്ന പരാതികളെപ്പറ്റി വിശദീകരിക്കണമെന്നും ആവശ്യമുയർന്നു.


ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ നാണക്കേടാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പുനരധിവാസത്തിനായുളള ധനശേഖരണത്തിൽ മണ്ഡലം കമ്മിറ്റികൾ വീഴ്ച വരുത്തിയതാണ് ആക്ഷേപങ്ങൾക്ക് വഴിവെച്ചതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻെറ മറുപടി.

വയനാട് പുനരധിവാസത്തിനുള്ള ഫണ്ട് പിരിവ് എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.


15 നകം ഫണ്ട് ശേഖരണം പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റികൾക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ യോഗത്തിൽ അറിയിച്ചു.


വനിതാ മാധ്യമ പ്രവർത്തകയുമായി ബന്ധപ്പെടുത്തി ഉയരുന്ന ആക്ഷേപങ്ങൾക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധത്തിലാണ്.

 ചാനലുകളോട് പ്രതികരിക്കുമ്പോഴും മറ്റും പഴയ ശൗര്യമില്ല. എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് നേതൃസംഗമങ്ങൾ നടക്കുന്നതിനാൽ ചെല്ലുന്നിടത്തെല്ലാം രാഹുലിന് നേരെ ചോദ്യങ്ങളുയരുന്നുണ്ട്.


തലേദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ തൊടുപുഴയിൽ അച്ചായൻസ് ഹോട്ടലിൽ എത്തിയ രാഹുൽ പിറ്റേദിവസം മറ്റു പരിപാടികൾ ഒന്നും ഇല്ലാതിരുന്നിട്ടും 3 മണിക്കൂറോളം പരിപാടിക്ക് എത്താൻ വൈകിയത് സംബന്ധിച്ച് യോഗത്തിൽ വിമർശനം ഉയർന്നു.


 തൊടുപുഴയിൽ തനിക്ക് പങ്കാളിത്തമുള്ള ബിസിനസ് സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആയിരുന്നു അതുവരെയുള്ള സമയം അദ്ധേഹത്തിന്റെ ശ്രദ്ധ എന്നും നേതാക്കൾ വിമർശിച്ചു.

Advertisment