വാഴൂർ സോമൻ എം.എൽ.എയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തൊഴിലാളി നേതാവ്  എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

New Update
images (1280 x 960 px)(216)

ഇടുക്കി: പീരുമേട് എം.എൽ. എ വാഴൂർ സോമന്റെ ആകസ്മിക വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സി.പി.ഐയുടെ പ്രധാന നേതാവുമായിരുന്നു. 

Advertisment

നിയമസഭക്ക് അകത്തും പുറത്തും ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിലും പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ രീതി  മാതൃകപരമാണ്. 


തൊഴിലാളി നേതാവ്  എന്ന നിലയിൽ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവായിരുന്നു വാഴൂർ സോമനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


വയനാട് ജില്ലാ റവന്യൂ അസംബ്ലിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചുവെങ്കിലും അടിയന്തര സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. 

പട്ടികജാതി/പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു, എംഎൽഎമാരായ ടി സിദ്ധീഖ്, ഐ സി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. ആർ മേഘശ്രീ, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

Advertisment