New Update
/sathyam/media/media_files/2025/08/21/vazhoor-soman-mla-2025-08-21-17-44-41.jpg)
ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ സംസ്‌കാരം ഇന്ന് വണ്ടിപ്പെരിയാറിൽ നടക്കും.
Advertisment
വണ്ടിപ്പെരിയാറിലെ വാളാടിയിലുള്ള വീട്ടിലേക്ക് എത്തിച്ച മൃതദേഹം രാവിലെ 11 മണിക്ക് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും.
വൈകിട്ട് നാലുമണിയോടെ പഴയ പമ്പനാറിലുള്ള എസ്.കെ ആനന്ദൻ സ്മൃതി മണ്ഡലത്തിന് സമീപമാണ് സംസ്‌കാരം.
സംസ്‌കാര ചടങ്ങിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം അറിയിച്ചു.