തനിക്കെതിരെ രജിസ്റ്റർ ചെയ്ത വ്യാജ ലൈംഗിക പീഡനക്കേസിനു പിന്നിൽ സിപിഎമ്മും എസ്എഫ്ഐയും. പരീക്ഷ നടത്തിപ്പിൽ വലിയ ക്രമക്കേട് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ പരാതി നൽകിയത്

പൊലീസും വിദ്യാഭ്യാസ വകുപ്പും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും ആനന്ദ് വിശ്വനാഥൻ പറഞ്ഞു.

New Update
anandh viswnathan

ഇടുക്കി: വ്യാജലൈംഗിക പീഡനപരാതിയില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം തൊടുപുഴയിലെ അധ്യാപകന് നീതി. സിപിഎമ്മും എസ്എഫ്ഐയുമാണ് തനിക്കെതിരെ പ്രവർത്തിച്ചതെന്ന് ലൈംഗിക പീഡനക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫസർ ആനന്ദ് വിശ്വനാഥൻ. 

Advertisment

മൂന്നാർ ഗവൺമെൻറ് കോളജിൽ പരീക്ഷ നടത്തിപ്പിൽ വലിയ ക്രമക്കേട് നടന്നിരുന്നു.


ഇത് ചോദ്യം ചെയ്തതിനാണ് തനിക്കെതിരെ പരാതി നൽകിയത്. ഇയാള്‍ക്കെതിരെ 2014ലാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.


ഈ പരാതി വ്യാജമാണെന്നും പകവീട്ടാനായി കെട്ടിച്ചമച്ചതാണെന്നും കോടതി 11 വര്‍ഷത്തിന് ശേഷം കണ്ടെത്തുകയായിരുന്നു. കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്നു ആനന്ദ് വിശ്വനാഥന്‍.

പൊലീസും വിദ്യാഭ്യാസ വകുപ്പും കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും ആനന്ദ് വിശ്വനാഥൻ പറഞ്ഞു.

Advertisment