കൊച്ചി: കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ ചെറുഡാമുകൾ തുറന്നു. മലങ്കര, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തുറന്നു വെച്ചിട്ടുള്ളത്.
ഇതേതുടർന്ന് പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.