ഇടുക്കി: ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനനെയും ഭാര്യ രേഷ്മയെയും രണ്ട് മക്കളെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹമുള്ളത്. ഉപ്പുതറ പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് സൂചന.