താനോ പാര്‍ട്ടിയോ അനന്തു കൃഷ്ണനില്‍ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ അനന്തുവില്‍ നിന്ന് പണം വാങ്ങാന്‍ ആരേയും താന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി

പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാല്‍ മതിയെന്നാണ് സി വി വര്‍ഗീസ് പറഞ്ഞത്. മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

New Update
cvv-1

ഇടുക്കി: പാതിവില തട്ടിപ്പില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്  രംഗത്ത്. പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാല്‍ മതിയെന്നാണ് സി വി വര്‍ഗീസ് പറഞ്ഞത്. മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.


Advertisment

താനോ പാര്‍ട്ടിയോ അനന്തു കൃഷ്ണനില്‍ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ അനന്തുവില്‍ നിന്ന് പണം വാങ്ങാന്‍ ആരേയും താന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും ചെയ്തോ എന്ന് അന്വേഷണത്തില്‍ കണ്ടത്തെട്ടേയെന്നും അത് തന്റെ ഉത്തരവാദിത്തമല്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. 


പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് എന്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സി വി വര്‍ഗീസ് പറഞ്ഞു. തട്ടിപ്പിന്റെ പേരില്‍ പണം വാങ്ങിച്ചിട്ടുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തനിക്ക് അനന്തു കൃഷ്ണനോട് സൗഹൃദമുണ്ടായിരുന്നെന്നും കണ്ട് സംസാരിച്ചതിന് അപ്പുറത്തേക്ക് യാതൊരു ഇടപാടുകളും നടന്നിട്ടില്ലെന്നും സി വി വര്‍ഗീസ് വ്യക്തമാക്കി.

Advertisment