Advertisment

ടി.വി. വെക്കുന്നതിൽ തര്‍ക്കം; യുവാവിനെ കൊന്നതിൽ സഹോദരനും അമ്മയും റിമാന്‍ഡില്‍

പീരുമേട് ഡിവൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപീചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

New Update
tv death

ഇടുക്കി: പീരുമേടിൽ സഹോദരന്റെ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തിന് കാരണം ടി.വി. വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമെന്ന് റിപ്പോർട്ട്. സംഭവത്തില്‍ മരിച്ച യുവാവിന്റെ അമ്മയെയും സഹോദരനേയും റിമാന്‍ഡുചെയ്തു. പ്ലാക്കത്തടം പുത്തന്‍വീട്ടില്‍ അഖില്‍ ബാബുവി(31)നെ ചൊവ്വാഴ്ചയാണ് വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച അഖിലിന്റെ സഹോദരന്‍ അജിത്ത്, അമ്മ തുളസി എന്നിവരെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോലീസിനോട് ഇവര്‍ കുറ്റം സമ്മതിച്ചു.

Advertisment

പീരുമേട് ഡിവൈ.എസ്.പി. വിശാല്‍ ജോണ്‍സണ്‍, സി.ഐ. ഗോപീചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ യുവാവിന്റെ തലക്കേറ്റ ക്ഷതവും തുടര്‍ന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമായി കണ്ടെത്തിയത്. അതേസമയം അഖിലിന്റെ മൃതദേഹം സംസ്‌കരിച്ചു.

Advertisment