New Update
/sathyam/media/media_files/2025/02/03/HxKH05eBYu6yDWXmsrL5.jpg)
ഇടുക്കി: ഇടുക്കി മറയൂരില്‍ കാട്ടാന പടയപ്പയെക്കണ്ട് ഭയന്ന് നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാത്രിയാണ് സംഭവം. തൃശ്ശുര്‍ ആമ്പല്ലൂര്‍ സ്വദേശികളായ ദില്‍ജ, മകന്‍ ബിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
Advertisment
മറയൂര്‍ മൈക്കിള്‍ ഗിരി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളെ മേയ്ക്ക് അപ് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. മൂന്നാര്‍ - മറയൂര്‍ പാതയില്‍ വാഗുവാരെയില്‍ വച്ചാണ് ഇവര്‍ പ്രകോപിതനായ കാട്ടാനയ്ക്ക് മുന്നില്‍പ്പെടുന്നത്.
തുടര്‍ന്നായിരുന്നു അപകടം. ഏറെനാളായി മദപ്പാടിലുളള ആന മറയൂരിലെ ജനവാസ മേഖലയില്‍ ഭീതിവിതയ്ക്കുകയാണ്. ഇന്നലെയും രാത്രി റോഡിലിറങ്ങിയ ആന ഏറെ നേരം വാഹനങ്ങള്‍ തടഞ്ഞിരുന്നു. ജനവാസ മേഖലയില്‍ തുടരുന്ന കാട്ടാനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.