ഇടുക്കിയിൽ നാല് വയസുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം

ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഷലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

New Update
img(58)

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി പറുസിറ്റി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ എന്നിവരാണ് മരിച്ചത്. 

Advertisment

ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവ് ഷലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നു. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി.


രഞ്ജിനിയുടെ ഭർത്താവ് ഷാലറ്റ് ജോലികഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. അവശനിലയിൽ കണ്ടെത്തിയ ആദിത്യനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. 

Advertisment