/sathyam/media/media_files/2026/01/02/idukki-train-2026-01-02-21-22-24.jpg)
ഇടുക്കി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇടുക്കിയിലേക്ക് ട്രെയിൻ എത്തുന്നു. ഡിൻഡി​ഗൽ ലോവർക്യാമ്പ് റെയിൽപാതയുടെ സർവേ നടപടികൾക്കും പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനും റെയിൽവേ മന്ത്രാലയം അനുമതി നൽകിയതോടെയാണ് പ്രതീക്ഷ ഉയർന്നത്. 2021 മുതലുള്ള ഡീൻ കുര്യാക്കോസ് എംപിയുടെ ശ്രമങ്ങൾക്കാണ് ഇതോടെ ഫലം കണ്ടത്.
/filters:format(webp)/sathyam/media/media_files/2026/01/02/7607332c-5289-4077-b2a8-5d05b70b841e-2026-01-02-21-23-28.jpg)
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പാതയുടെ അനുമതി വിവരം ലോക്സഭയിൽ അറിയിച്ചത്. പദ്ധതി യാഥാർത്ഥ്യമായാൽ ഇടുക്കിയുടെ ടൂറിസം - വ്യാപാര മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. കുമളി വരെയാണ് പാത.
ശബരി റെയിൽപാത അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, നിരന്തരമായ ഇടപെടലിലൂടെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇപ്പോൾ കേന്ദ്രം പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/02/757c33bc-7b45-4f93-9936-85778505b591-2026-01-02-21-24-00.jpg)
സർവേ അനുമതി ലഭിച്ചതാണെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. ഇതു സംബന്ധിച്ച നീക്കങ്ങൾ 2021ൽ തുടങ്ങിയതുമാണ്.
തമിഴ്നാടുമായുള്ള ബന്ധം ശക്തമാകുന്നതിനൊപ്പം വ്യാപാരവും സു​ഗമമാകും. കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള സന്ദർശകർ കൂടുതൽ എത്തുന്നതോടെ ഇടുക്കിയുടെ ടൂറിസവും വളരും. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ ശബരിമല തീർഥാടകർക്കും യാത്ര സു​ഗമമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us