/sathyam/media/media_files/yr2kcS2gZdqm76hXQbKt.webp)
തൊടുപുഴ:തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ യുഡിഎഫിന് വൻ വിജയം. കഴിഞ്ഞ തവണ കൈവിട്ട ജില്ലാ പഞ്ചായത്ത് 17 ല്‍ 14 ഡിവിഷനുകളും വിജയിച്ചാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.
തൊടുപുഴ നഗരസഭയില്‍ 38 വാര്‍ഡില്‍ 21 വാര്‍ഡുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എന്‍ഡിഎ നില വീണ്ടും മെച്ചപ്പെടുത്തി 9 വാര്‍ഡുകള്‍ ജയിച്ച് മുഖ്യ പ്രതിപക്ഷമായി.
കട്ടപ്പന നഗരസഭയില്‍ 35 വാര്‍ഡുകളില്‍ 20 യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ 13 വാര്‍ഡുകള്‍ നേടി എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി. നഗരസഭകളില്‍ ആധിപത്യം നേടി ഭരണത്തിലേക്ക് എത്തുമ്പോള്‍ എഐസിസി അംഗം , മുന്‍ എംഎല്‍എ ഇഎം അഗസ്റ്റി കട്ടപ്പന നഗരസഭയില്‍ പരാജയപ്പെട്ടു .
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി, കെപിസിസി ജനറല്‍ സെക്രട്ടറി നീഷ സോമന്‍ എന്നിവര്‍ നഗരസഭകളില്‍ വിജയിച്ചു.
എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ ദേവികുളം ഒഴികെ ഏഴെണ്ണത്തിലും യുഡിഎഫ് തകര്‍പ്പന്‍ വിജയം കരസ്തമാക്കി.
52 ഗ്രാമ പഞ്ചായത്തുകളില്‍ 36 എണ്ണത്തിലും യുഡിഎഫ് തേരോട്ടമാണ് ഉണ്ടായത്.
11 ഇടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് മേല്‍ക്കൈ.
സംസ്ഥാനത്തെ ഏക വാര്‍ഡ് ആം ആത്മി പാര്‍ട്ടി നിലനിര്‍ത്തി. കരിങ്കുന്നം പഞ്ചായത്തിലെ 13 ആം വാര്‍ഡില്‍ ബീന കുര്യന്‍ ആണ് വിജയിച്ചത് .
മണക്കാട് പഞ്ചായത്തില്‍ 20-20 സാന്നിധ്യം അറിയിച്ചു. കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ എല്‍ഡിഎഫ് വിജയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us