/sathyam/media/media_files/2025/12/19/iffk-2025-12-19-20-42-44.jpg)
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി.
ജാപ്പനീസ് സംവിധായകന്‍ ഷോ മിയാക്കെയുടെ 'ടു സീസണ്‍സ് ടു സ്‌ട്രേഞ്ചേഴ്‌സ്' സുവര്‍ണ ചകോരം നേടി.
സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രി സമര്‍പ്പിച്ചു.
സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായിരുന്നു.
മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം ചോലനായ്ക്കരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ മലയാളചിത്രം 'തന്തപ്പേര്' നേടി.
സജി ചെറിയാന്‍ പുരസ്‌കാരം നല്‍കി. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്.
മികച്ച സംവിധായകനുള്ള രജതചകോര പുരസ്‌കാരം അര്‍ജന്റീനിയന്‍ ചിത്രം 'ബിഫോര്‍ ദ ബോഡി'യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും ലഭിച്ചു. നാലു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us