ഐഐഎംകെ ടീം ഐഡിയേഷന്‍ എക്‌സ് 2.0 ഗ്രാന്‍ഡ് ഫിനാലെയില്‍

New Update
sbi 2025 idfication

കോഴിക്കോട്: എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഐഡിയേഷന്‍ എക്‌സ് 2.0ല്‍ ഐഐഎംകെ ടീം ഗ്രാന്‍ഡ് ഫിനാലെയില്‍. ചെന്നൈയിലെ ഗ്രേറ്റ് ലേക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നടന്ന സെമി ഫൈനല്‍ റൗണ്ടില്‍ ഐഐഎംകെയുടെ സ്‌നേഹസിഷ് നസ്‌കാര്‍, ആകൃതി മിശ്ര, ദീപ്തി സിംഗ് എന്നിവരടങ്ങിയ ടീം ജേതാക്കളായി. കര്‍ശനമായ പല ഘട്ടങ്ങളായുള്ള വിലയിരുത്തലുകള്‍ക്ക് ശേഷം ഏറ്റവും മികച്ച എട്ട് ടീമുകളാണ് ഐഡിയേഷന്‍ എക്‌സ് 2.0ന്റെ ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

സെമി ഫൈനലില്‍ കോഴിക്കോട്, കൊല്‍ക്കത്ത, ഷില്ലോംഗ്, ജംഷദ്പൂര്‍, ഭുവനേശ്വര്‍, മുംബൈ, അഹമ്മദാബാദ്, പൂനെ, ഡല്‍ഹി, ഗുര്‍ഗാവ്, ഗാസിയാബാദ്, ലഖ്നൗ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ പ്രമുഖ ബി-സ്‌കൂളുകളില്‍ നിന്നുള്ള 3,500ല്‍ അധികം എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 ടീമുകള്‍ പങ്കെടുത്തു. വിശാഖപട്ടണം, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് ഫിനാലെയിലെ മറ്റു ടീമുകള്‍.

മികച്ച 100 പ്രീമിയര്‍ ബി-സ്‌കൂളുകളില്‍ നിന്നായി 30,000ത്തിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ എസ്ബിഐ ലൈഫിന്റെ ഐഡിയേഷന്‍ എക്‌സ് 2.0 ഇന്‍ഷുറന്‍സ് മേഖലയിലെ പുതിയ കാഴ്ചപ്പാടുകളും നവീന ആശയങ്ങളും വളര്‍ത്തുന്ന സജീവ വേദിയായി മാറി. സി.എസ്.ആര്‍. മേധാവി രവീന്ദ്ര ശര്‍മ, സൗ ത്ത് സോണല്‍ ഡയറക്ടര്‍ രാജീവ് ശ്രീവാസ്തവ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

Advertisment
Advertisment