'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്ത്: ഇലവീഴാപൂഞ്ചിറയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശം

ഇലവീഴാപൂഞ്ചിറ പൊട്ടം മുണ്ടയ്ക്കല്‍ പി.എസ് അനില്‍ അദാലത്തില്‍ നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

New Update
ilavezhapponchira 1

കോട്ടയം: ഇലവീഴാപൂഞ്ചിറ പെരിങ്ങാലി, കനാന്‍ നാട് ജങ്ഷന്‍ ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മീനച്ചില്‍ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ കെ.എസ്.ഇ.ബി.ക്ക് നിര്‍ദ്ദേശം നല്‍കി. 


Advertisment

ഇലവീഴാപൂഞ്ചിറ പൊട്ടം മുണ്ടയ്ക്കല്‍ പി.എസ് അനില്‍ അദാലത്തില്‍ നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.


വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ 11 കെ.വി. ലൈന്‍ കനാന്‍ നാട് വരെ നീട്ടണമെന്നും ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം.


 മൂലമറ്റം സെക്ഷന്‍ പരിധിയിലെ 11 കെ.വി. ലൈനും അവിടെ സ്ഥാപിച്ചിട്ടുള്ള ഇലവീഴാപൂഞ്ചിറ 2 എന്ന ട്രാന്‍സ്ഫോമറും ഉപയോഗപ്പെടുത്തി ശേഷി വര്‍ധിപ്പിച്ച് മേഖലയില്‍ മെച്ചപ്പെട്ട വൈദ്യുതി വിതരണം സാധ്യമാക്കാന്‍ മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

'ഒരു മാസത്തിനകം സര്‍വേ നടത്തണം'

റീസര്‍വേയിലെ പിഴവു മൂലം കുറവു വന്ന ഭൂമി തിരികെ തിരികെ ലഭിക്കുന്നതിനായി ഒരു മാസത്തിനകം സര്‍വേ നടത്തി നല്‍കാന്‍ താലൂക്ക് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് മീനച്ചില്‍ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കി.

 പാലാ നെച്ചിപുഴൂര്‍ മൈലാടൂര്‍ എം.ഡി. സെബാസ്റ്റിയന്‍ നല്‍കിയ പരാതിയിലാണ് നടപടി. 


വള്ളിച്ചിറ വില്ലേജ് ഓഫീസ് പരിധിയിലെ ആധാരപ്രകാരമുള്ള തന്റെ 97 ആര്‍ 12 ലിങ്ക്സ് വസ്തുവിന്റെ റീസര്‍വേ നടത്തിയപ്പോള്‍ 79 ആര്‍സ് 20 ലിങ്ക്സ് ആയി കുറച്ചാണ് രേഖപ്പെടുത്തിയതെന്നും 14 ആര്‍ 68 ലിങ്ക്സ് കുറഞ്ഞുവെന്നും അപേക്ഷയില്‍ പറയുന്നു.


വീടിന് ഭീഷണിയായ മരങ്ങള്‍ ഒരാഴ്ചയ്ക്കകം നീക്കണം


ilaveezhanpoonchira 12333333333333

വീടിന് ഭീഷണിയായി നില്‍ക്കുന്ന തെങ്ങും മരശിഖരങ്ങളും വെട്ടിമാറ്റാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിക്കാന്‍ പൂഞ്ഞാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മീനച്ചില്‍ താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തില്‍ നിര്‍ദ്ദേശം.

 കിഴക്കേത്തോട്ടം സിറിയക് ലൂക്കോസ് നല്‍കിയ പരാതിയിലാണ് നടപടി. അയല്‍വാസിയുടെ പുരയിടത്തില്‍നിന്ന് അപകടകരമായി തന്റെ വീടിന്റെ മുകളിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന തെങ്ങും മരശിഖരങ്ങളും വെട്ടിമാറ്റാന്‍ ആര്‍.ഡി.ഒ.യുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടും അയല്‍വാസി നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സിറിയക് ലൂക്കോസ് അദാലത്തിനെ സമീപിച്ചത്.

Advertisment