New Update
/sathyam/media/media_files/2025/02/09/mRX4r9SqU1mPn4BgbW79.jpg)
കോഴിക്കോട് : അനധികൃത മദ്യവില്‍പ്പന സംഘം മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി. കൂടത്തായി- കോടഞ്ചേരി റോഡില്‍ പഞ്ചായത്ത് കിണറിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. കൂടത്തായി സ്വദേശി അബ്ദുള്ള(55)ക്ക് ആണ് പരുക്കേറ്റത്. മധ്യ വയസ്‌കന്റെ കൈയുടെ എല്ല് പൊട്ടുകയും മുഖത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു.
Advertisment
ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്. അബ്ദുള്ളയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
രാത്രി 9 മണിയോടെയായിരുന്നു സംഭവം നടന്നത്. അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഏറെക്കാലമായി ഈ സ്ഥലത്ത് മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.