/sathyam/media/media_files/2024/12/01/5z1XXDLNJHboNBwO1W3X.jpg)
ആലപ്പുഴ: നവജാത ശിശുവിന്റെ അംഗവൈകല്യത്തെ തുര്‍ടന്നുണ്ടായ സംഭവങ്ങളില്‍ വിദഗ്ധ ഡോക്ടര്‍ മാരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും കുട്ടിയുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, കുടുംബത്തിന്റെ വിഷമത്തില്‍ പങ്ക് ചേരുന്നതായും ഐ എം എ ഭാരവാഹികള്‍ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുവിന്റെ എല്ലാ വൈകല്യങ്ങളും അള്‍ട്രാ സൗണ്ട് സ്‌കാനിംഗില്‍ കണ്ടുപിടിക്കുന്നതിനു പരിമിതികള്‍ ഉണ്ട്. അമേരിക്കന്‍ ഒബ്‌സ്ട്രീറ്റിക് സോണോളജിസ്‌റ് അസോസിയേഷന്റെ പഠനങ്ങള്‍ പോലും സൂചിപ്പിക്കുന്നത് ഏകദേശം 70 ശതമാനത്തോളം വൈകല്യങ്ങള്‍ മാത്രമേ കുട്ടി ജനിക്കുന്നതിനു മുന്‍പ് കണ്ടെത്താന്‍ സാധിക്കൂ.
ഗര്‍ഭപാത്രത്തിലെ ഫ്‌ലൂയിഡ്‌ന്റെ കൂടിയ അളവ്, സ്‌കാനിങ് വീണ്ടും ദുഷ്‌കരമാക്കുകയും, വൈകല്യങ്ങള്‍ കണ്ടെത്താനുള്ള സാദ്ധ്യതകള്‍ കുറയുകയും ചെയ്യും. വസ്തുതകള്‍ ഇതായിരിക്കെ, ആരോഗ്യമേഖലയെയും ഡോക്ടര്‍മാരെയും സ്‌കാനിങ് പോലുള്ള നൂതന ചികിത്സാ സങ്കേതങ്ങളെയും കുറ്റപ്പെടുത്തുന്നത്, പൊതുജനങ്ങളില്‍ ആധുനിക വൈദ്യ ശാസ്ത്രത്തോടുള്ള വിശ്വാസം കുറയ്ക്കും.
ഡോക്ടര്‍ രോഗീ ബന്ധം ശിഥിലമാകാനും, വ്യാജ ചികിത്സകളെ സജീവമാക്കാനും ഇത്തരം കുപ്രചാരണങ്ങള്‍ കാരണമാകും.സര്‍ക്കാര്‍ ആശുപത്രികളില്‍ 3ഡി, 4ഡി ഫീറ്റല്‍ സ്‌കാനിങ് മെഷീനുകള്‍ സ്ഥാപിക്കുകയും, ഡോക്ടര്‍ മാര്‍ക്കു വിദഗ്ധ പരിശീലനം നല്‍കുകയും, ഫീറ്റല്‍ മെഡിസിനില്‍ സ്‌പെഷ്യല്‍യ്സ് ചെയ്ത ഡോക്ടര്‍മാരെ നിയമിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
എങ്കില്‍ മാത്രമേ ഇതുപോലെ ഉള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ കഴിയു പ്രശ്‌നത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസിലാക്കാതെ, വൈകാരികമായുള്ള മാധ്യമങ്ങളുടെ പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നതായി ഐ എം എ ആലപ്പുഴ പ്രസിഡന്റ് ഡോ, അരുണ്‍ എന്‍, സെക്രട്ടറി ഡോ. ദീപ കെ പി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us