/sathyam/media/media_files/yyrviAKlL81n3LxHaWVA.webp)
കോട്ടയം: കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചതിനു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി നിരോധിച്ച് സൗദി. കർഷകർക്ക്
സൗദിയുടെ തീരുമാനം കടുത്ത തിരിച്ചടിയാണ്.
/filters:format(webp)/sathyam/media/media_files/H05B0S1J98DJIOEYYcER.jpg)
ഇന്ത്യയ്ക്കു പുറമേ 39 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട ഇറക്കുമതി സൗദി അറേബ്യയുടെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ആഭ്യന്തര വിപണിയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായി ഇറച്ചിക്കോഴിയും മുട്ടയും കയറ്റുമതി ചെയ്യുന്നത്. കേരളത്തിലെ കർഷകരും കയറ്റുമതി രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് സൗദിയുടെ തീരുമാനം തിരിച്ചടിയാകും. രണ്ടാഴ്ച മുൻപാണ് പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. കേരളത്തിൽ നിപ്പ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി എന്നാണ് നോട്ടിഫിക്കേഷനില്‍ പറയുന്നത്. അതേസമയം ഇത്തരമൊരു നോട്ടിഫിക്കേഷന്‍ സൗദി എംബസി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അവ്യക്തത ഉണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/07/chicken-price-hike-2-2026-01-07-19-57-58.jpg)
ഈ നിരോധനങ്ങൾ കേരളത്തിലെ കയറ്റുമതി മേഖലയ്ക്കും കർഷകർക്കും വലിയ തിരിച്ചടിയാണ്. ആയിരക്കണക്കിന് കർഷകരുടെയും തൊഴിലാളികളുടെയും ജീവിതോപാധിയായ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ അനിവാര്യമാണ്. കോഴിക്കോട് വിമാനത്താവളം വഴി മാത്രം പ്രതിമാസം ഏകദേശം 3,500 മെട്രിക് ടൺ ഉൽപ്പന്നങ്ങൾ സൗദിയിലേക്ക് കയറ്റി അയക്കുന്നുണ്ട്.
അയച്ച ഉൽപ്പന്നങ്ങൾ തിരിച്ചയക്കേണ്ടി വരുന്ന സാഹചര്യം കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us