/sathyam/media/media_files/2025/03/18/lIdvhSpgWJIe8WEpnJDm.jpg)
കോട്ടയം: കുമ്മനത്തു മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അരലക്ഷം രൂപയ്ക്കു വില്‍ക്കാന്‍ ശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ പിതാവിന് അന്‍പതിനായിരം രൂപ കടം ഉണ്ടായിരുന്നു. ഇതു വീട്ടാനാണു കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചത്. ഒന്നര മാസം മുന്‍പാണു ഭാര്യയെയും കുട്ടികളെയും കുമ്മനത്തെ വീട്ടിലേക്കു കൊണ്ടു വരുന്നത്.
കുട്ടിയെ വില്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്നാണു സംശയിക്കുന്നത്. കുട്ടിയെ കൂട്ടികൊണ്ടുപോകാന്‍ മൂന്നു തവണ ഇരാറ്റുപേട്ടയില്‍ ജോലി ചെയ്യുന്ന യു.പിക്കാരന്‍ വന്നു. ഇയാള്‍ കുട്ടിയുട പിതാവിനു ആയിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു. ഇടനില നിന്നതു കുമ്മനത്ത് ബാര്‍ബര്‍ ഷോപ്പില്‍ ജോലി നോക്കിയിരുന്ന ഇതര സംസ്ഥാനക്കാരനാണ്. ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അസം സ്വദേശികളായ ദമ്പതിമാര്‍ക്കു മൂന്നു മാസവും മൂന്ന് വയസുമുള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയെയാണു വില്‍ക്കാന്‍ ശ്രമിച്ചത്. കുട്ടിയെ വാങ്ങാനായി യു.പി സ്വദേശി എത്തിയപ്പോള്‍ കുട്ടിയുടെ മാതാവു ബഹളം വെച്ചു. തുടര്‍ന്ന് ഇയാള്‍ മടങ്ങിപോയി. പിന്നീട് മാതാവ് ഒപ്പം ഉണ്ടായിരുന്നു ഇതര സംസ്ഥാനക്കാരോടു വിവരം പറഞ്ഞു. ഇവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുമരകം പോലീസ് സംഘം സ്ഥലത്ത് എത്തി പിതാവിനെ കസ്റ്റഡയില്‍ എടുത്തു. തുടര്‍ന്നു യു.പി സ്വദേശി അര്‍മാന്‍, ഇടനില നിന്ന ബാര്‍ബര്‍ഷോപ്പ് തൊഴിലാളി എന്നിവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us