കൊച്ചി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വൻ വര്‍ധനവാണ് ഉണ്ടാകുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ. കേരളത്തിൽ കോവിഡ് മരണം 12 ആയിരിക്കുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇതുവരെ ആയിരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല..
ഡൽഹിയിൽ 892 , മഹാരാഷ്ട്ര 681,ഗുജറാത്ത് 822 ,ഹരിയാന 102 ,ആന്ധ്രാ പ്രദേശ് 102 ,മധ്യപ്രദേശ് 39 ,രാജസ്ഥാൻ 132,തമിഴ് നാട് 194,ഉത്തർ പ്രദേശ് 219 ,ബംഗാൾ 693 ,ഉത്തരാഖണ്ഡ് 9 ,ബിഹാർ 49 ,പോണ്ടിച്ചേരി 15 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടു ള്ള കോവിഡ് കേസുകളുടെ കണക്ക്.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി . ആഗോളതലത്തിൽ കോവിഡ് കേസുകളുടെ വർധന ഉണ്ടായപ്പോൾത്തന്നെ കേരളം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. എപ്പോഴും എന്നതുപോലെ കോവിഡ് കേസുകൾ ഉയരുന്നത് കണ്ടപ്പോൾത്തന്നെ സംസ്ഥാനത്ത് ആവശ്യമായ പരിശേധനകൾ നടത്തണമെന്ന നിർദേശം ജില്ലകൾക്ക് നൽകിയിരുന്നുവെന്നും അതാണ് രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് ഇപ്പോൾ ഹോസ്പിറ്റൽ സ്റ്റാഫ് മാത്രമാണ്. കോവിഡ് വ്യാപനം തടയാനുള്ള മാനദണ്ഡനങ്ങളെല്ലാം പാലിക്കാൻ കേരളത്തിൽ ആളുകൾ തയ്യറാ യില്ലെങ്കിൽ അപകടമാണ്.