ആകര്‍ഷകമായ പലിശ നിരക്കില്‍ ഇന്‍ഡെല്‍ മണി കടപ്പത്രങ്ങളിലൂടെ 300 കോടി സമാഹരിക്കുന്നു

author-image
സൂര്യ ആര്‍
New Update
INDEL MONEY
കൊച്ചി: കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും സ്വര്‍ണ്ണ വായ്പാ വിതരണ രംഗത്തെ മുന്‍ നിരക്കാരുമായ ഇന്‍ഡെല്‍ മണി ലിമിറ്റഡ്, ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത സംരക്ഷിത  കടപ്പത്രങ്ങളിലൂടെ (എന്‍സിഡി) 300 കോടി രൂപ സമാഹരിക്കുന്നു. ഒക്ടോബര്‍ 13ന് ആരംഭിക്കുന്ന ഇഷ്യു 28 ന് സമാപിക്കും.  പലിശ നിരക്ക് പ്രതിവര്‍ഷം 12.25 ശതമാനമാണ്. മുഖവില 1000 രൂപ.
Advertisment
അടിസ്ഥാന ഇഷ്യു 150 കോടി രൂപയുടേതാണെങ്കിലും ബിഎസ്ഇ യില്‍ രജിസ്റ്റര്‍ ചെയ്യുന്ന കടപ്പത്രങ്ങളുടെ ആറാം ഇഷ്യുവിലൂടെ  300 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുമതിയുണ്ട്. 72 മാസം കൊണ്ട്   നിക്ഷേപം ഇരട്ടിക്കുന്ന കടപ്പത്രങ്ങള്‍ക്ക്് പ്രതീക്ഷിച്ചതിലധികം ആവശ്യക്കാരുണ്ടായാല്‍ ഇഷ്യു നിശ്ചിത തിയതിക്കു മുമ്പ്  അവസാനിക്കും.  റേറ്റിംഗ് ഏജന്‍സിയായ ഇന്‍ഫോമെറിക്‌സ് ഉയര്‍ന്ന വിഭാഗത്തിലുള്ള ഐവിആര്‍ (IVR) എ- സ്‌റ്റേബിള്‍ സുരക്ഷാ റേറ്റിംഗ് ആണ് നല്‍കിയിട്ടുള്ളത്.  366 ദിവസം മുതല്‍ 72 മാസം വരെയാണ് കാലാവധി. കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയാണ്. കടപ്പത്രങ്ങള്‍ ഡിമാറ്റില്‍ ട്രേഡ് ചെയ്യാം. ലീഡ് മാനേജര്‍മാര്‍ ഇന്‍ക്രെഡ് കാപിറ്റല്‍ ഫിനാന്‍സ് സെര്‍വീസസ് ലിമിറ്റഡും ട്രസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ്.
'ഇതിന് മുമ്പ് ഇറങ്ങിയ ഇഷ്യു എല്ലാം ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആയിരുന്നു. അതിനാല്‍ ഇത്തവണയും അതേ ശുഭാപ്തി വിശ്വാസത്തിലാണ്. കമ്പനിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം തുടര്‍ വായ്പകള്‍ക്കായും ബ്രാഞ്ചുകളുടെ ശൃംഖല വികസിപ്പിക്കുന്നതിനുമാകും വിനിയോഗിക്കുക.'- ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.  
2025 ജൂണ്‍ 30 വരെയുള്ള കണക്കുകളനുസരിച്ച് ഇന്‍ഡെല്‍ മണി 2690 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. 91.82 ശതമാനം സ്വര്‍ണ്ണ പണയത്തിലുള്ള വായ്പയാണ്. ഹരിയാന, ഉത്തര്‍ പ്രദേശ്, ഡെല്‍ഹി, മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ നിക്കോബാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി കമ്പനിക്ക് 366 ബ്രാഞ്ചുകളുണ്ട്.  
Advertisment