ഇന്ത്യ - ന്യൂസിലന്‍ഡ് വ്യാപാര കരാർ. ന്യൂസിലന്‍ഡിലേക്കുള്ള ഇന്ത്യയുടെ വിപണി പ്രവേശനം ഇനി സുഗമമാകും. ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഉൾപ്പെടെ നേട്ടം. ഇന്ത്യക്കാരെക്കാത്ത് കൂടുതൽ തൊഴിലവസരങ്ങളും

ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍.

New Update
india new zealand trade agreement
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ന്യൂസിലന്‍ഡുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പിട്ടതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കൊപ്പം ന്യൂസിലാൻഡിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ അവസരങ്ങളും ലഭിക്കും. 

Advertisment

2045ഓടെ ന്യൂസിലന്‍ഡില്‍ 2.5 ലക്ഷം തൊഴിലാളികളുടെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഒഴിവിലേക്ക് ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നു സാമ്പത്തിക വിദഗ്ധർ കരുതുന്നു.


ഇന്ത്യയില്‍ ടെക്‌സ്റ്റൈല്‍, അപ്പാരല്‍, ലെതര്‍, പാദരക്ഷകള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയ്ക്ക് ന്യൂസിലന്‍ഡ് മാര്‍ക്കറ്റിലേക്ക് തീരുവകളൊന്നുമില്ലാതെ ചെന്നെത്താന്‍ കരാര്‍ സഹായിക്കും. 


ഇത് തീരുവയില്‍ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി നടത്തുന്ന മറ്റ് രാജ്യങ്ങളുമായി മത്സരിച്ച് വിപണി മേധാവിത്വം ഉറപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പുതിയ കരാര്‍ ഉപകാരപ്പെടും. ജനസംഖ്യ കുറവുള്ള രാജ്യമാണെങ്കിലും സാമ്പത്തികമായി മുന്‍പന്തിയിലാണ് ന്യൂസിലന്‍ഡ് എന്നതും ഇന്ത്യയ്ക്കു നേട്ടമാണ്. 

നിലവില്‍ 1.1 ബില്യണ്‍ ഡോളറുള്ള ന്യൂസിലന്‍ഡ് കയറ്റുമതി വരും ദശകങ്ങളില്‍ പ്രതിവര്‍ഷം 1.3 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.


വളരെപ്പെട്ടന്നാണ് ഇന്ത്യ ന്യൂസിലാൻഡ് വ്യാപാര കരാർ യാഥാർത്ഥ്യമായത്. ഈ വര്‍ഷം മാര്‍ച്ചില്‍ ലക്‌സണിന്റെ ഇന്ത്യ സന്ദര്‍ശന വേളയിലാണ് കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. വെറും ഒന്‍പത് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കരാറിലെത്താന്‍ സാധിച്ചത് നേട്ടമായി.


ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താമെന്ന് ന്യൂസിലന്‍ഡ് സമ്മതിച്ചിട്ടുണ്ട്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലന്‍ഡില്‍ നിന്ന് 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാന്‍ കരാര്‍ വഴിയൊരുക്കും. 

ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യും. ഇരുരാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ് കരാര്‍.

അതേസമയം, ന്യൂസിലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ തീരുവയില്‍ നിയന്ത്രണം തുടരും. കാര്‍ഷിക മേഖലയെ സംരക്ഷിക്കുകയെന്ന നയത്തിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. എന്നാൽ, ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യൂസിലന്‍ഡിലേക്കുള്ള വിപണി പ്രവേശനം ലഭിക്കുകയും ചെയ്യും.

Advertisment