ഇന്ത്യയെ വാനോളം പുകഴ്ത്തി സൗദി. കാലാവസ്ഥാ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ച് സൗദി. രാജസ്ഥാന്‍, തിരുപ്പതി മോഡലുകള്‍ എടുത്ത് പറഞ്ഞ് മന്ത്രി

കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ  അനുമോദിച്ച് സൗദി മന്ത്രി.

New Update
saudi india

സൗദി: കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ  അനുമോദിച്ച് സൗദി മന്ത്രി. മരുഭൂമിയില്‍ പോലും പച്ചപ്പ് നിലനിര്‍ത്താനും ഭൂമിയുടെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രചോദനാത്മകമാണെന്ന് പരിസ്ഥിതി പരിസ്ഥിതി, കൃഷിമന്ത്രി ഡോ.ഒസാമ ഫഖീഹ പറഞ്ഞു.

Advertisment

 മരുഭൂവല്‍ക്കരണത്തിനെതിരായ യു. എന്‍ കണ്‍വെന്‍ഷന്റെ കക്ഷിരാജ്യങ്ങളുടെ കോണ്‍ഫറന്‍സിന് (കോപ്പ് 16) റിയാദ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

രാജസ്ഥാനിലെയും ആന്ധ്രപ്രദേശിലെയും വിജയ കഥകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. രാജസ്ഥാനിലെ ലാപോഡിയ ഗ്രാമത്തില്‍ പരമ്പരാഗത ജലസംഭരണ സംവിധാനങ്ങളുടെ പുനരുജ്ജീവനം ജലവിതരണം മെച്ചപ്പെടുത്തിയതിന് പുറമേ വരണ്ടുണങ്ങിയ പുല്‍മേടുകള്‍ പുനരജ്ജീവിപ്പിക്കാനും സാധിച്ചു. 50-ലധികം അയല്‍ ഗ്രാമങ്ങളില്‍ ഈ പദ്ധതി വ്യാപിപ്പിച്ചു.

മരുപ്പച്ചയാണ് ലാപേഡിയ ഗ്രാമം ഇന്ന് നിലകൊള്ളുന്നതെന്നും അദ്ദേഹം പോലെ കൂട്ടിച്ചേര്‍ത്തു. 300-ലധികം വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. വരള്‍ച്ചയെ പിടിച്ചുകെട്ടാന്‍ സാധിക്കുമെന്ന് ലോകത്തിന് ദര്‍ശനം നല്‍കാനും ഇവിടുത്തെ ജനങ്ങള്‍ക്ക് സാധിച്ചുവെന്നും മന്ത്രി പ്രസംഗത്തിലൂടെ ഇന്ത്യയെ അനുമോദിക്കുകയും ചെയ്തു. 

കാലാവസ്ഥാ വ്യതിയാനം കൃഷി ചെയ്യാന്‍ സാധിക്കുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറയുന്നു. എന്നാല്‍ ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ രേണുക ബയോ ഫാംസ് കൈവരിച്ച നേട്ടവും സൗദി മന്ത്രി എടുത്തുപറഞ്ഞു.

 പരമ്പരാഗത രീതികളെ ആധുനിക സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച് തരിശായി കിടക്കുന്ന സ്ഥലങ്ങളെ തണ്ണീര്‍ത്തടങ്ങളായി രൂപാന്തരപ്പെടുത്തുന്നതില്‍ രേണുക ഫാംസ് വിജയിച്ചു.

 ഇത് ഭൂമിശോഷണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ആഗോളതലത്തില്‍ ഇവ പരീക്ഷിക്കാവുന്നതാണെന്നും ഇന്ത്യയുടെ മാതൃക ഉപകാരപ്രദമാകുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.

രാജസ്ഥാനിലെ മരുഭൂമികള്‍ക്ക് സമാനമാണ് സൗദിയിലെ മരുഭൂമി. ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment