/sathyam/media/media_files/2026/01/29/1769697934-2026-01-29-21-14-51.jpg)
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ - ന്യൂ​സി​ല​ന്‍റ് ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നാ​യി ഇ​രു ടീ​മു​ക​ളും ത​ല​സ്ഥാ​ന​ത്തെ​ത്തി. പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ടീ​മി​ന് കെ​സി​എ ട്ര​ഷ​റ​ർ ടി. ​അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഭീ​ര വ​ര​വേ​ൽ​പ്പ് നൽകി.
പ്രി​യ​താ​ര​ങ്ങ​ളെ ഒ​രു നോ​ക്ക് കാ​ണാ​ൻ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ത്. ആ​വേ​ശ​ഭ​രി​ത​രാ​യ കാ​യി​ക​പ്രേ​മി​ക​ളു​ടെ ഹ​ർ​ഷാ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ക​ന​ത്ത സു​ര​ക്ഷാ വ​ല​യ​ത്തി​ലാ​ണ് താ​ര​ങ്ങ​ളെ പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​ത്.
ടീ​മു​ക​ളു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് വി​മാ​ന​ത്താ​വ​ളം മു​ത​ൽ ഹോ​ട്ട​ലു​ക​ൾ വ​രെ​യും സ്റ്റേ​ഡി​യം പ​രി​സ​ര​ത്തും ക​ന​ത്ത പോ​ലീ​സ് കാ​വ​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ടീ​മി​ന് കോ​വ​ള​ത്തെ ലീ​ലാ റാ​വി​സ് ഹോ​ട്ട​ലി​ലും ന്യൂ​സി​ലാ​ന്‍റ് ടീ​മി​ന് ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലു​മാ​ണ് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7​നാ​ണ് മ​ത്സ​രം. മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​മാ​ന​ത്താ​വ​ളം, ഹോ​ട്ട​ലു​ക​ൾ, ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us