ജോര്‍ദാനില്‍ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി

ജോര്‍ദ്ദാനില്‍ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പേരേരയുടെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

New Update
jordhan 123333

തിരുവനന്തപുരം: ജോര്‍ദ്ദാനില്‍ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേല്‍ പേരേരയുടെ മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.


Advertisment

 തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മൃതദേഹം ജോര്‍ദാനില്‍ നിന്ന് നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി.


തലയില്‍ വെടിയേറ്റാണ് തുമ്പ സ്വദേശി തോമസിന്റെ മരണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ സ്ഥിരീകരിച്ചു. തോമസിന്റെ സാമഗ്രികള്‍ പൊലീസില്‍ നിന്ന് എംബസി ഉദ്യോഗസ്ഥര്‍ ഇന്ന് സ്വീകരിക്കും. തോമസിന്റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എഡിസന് കാലിലാണ് വെടിയേറ്റത്.

 ജോര്‍ദാനില്‍ നിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് ഇസ്രയേലിലേക്ക് പോകാന്‍ ശ്രമിക്കവെയാണ് ജോര്‍ദാനിയന്‍ അതിര്‍ത്തി സേന ഇവര്‍ക്ക് നേരെ വെടിവെച്ചത്. നാല് പേരാണ് ഇസ്രയേലിലേക്ക് കടക്കാന്‍ ശ്രമിച്ചത്.  


ഇസ്രയേലിലേക്കുള്ള തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്ന് കൊണ്ടുപോയ ഏജന്‍സി ഇവരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ക്ക് ജോര്‍ദാനിലേക്കുള്ള മൂന്ന് മാസത്തെ സന്ദര്‍ശക വിസയാണ് ഉണ്ടായിരുന്നത്. 


ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ഇവര്‍ ജോര്‍ദാനിലേക്ക് പോയത്. ഒന്‍പതാം തീയ്യതി വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് ഇവര്‍ ഇസ്രയേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്നാണ് വിവരം. ഈ സമയത്താണ് ജോര്‍ദാന്‍ അതിര്‍ത്തി സേന വെടിവെച്ചത്.

Advertisment