/sathyam/media/media_files/2025/12/03/navy-day-operation-demo-2025-12-03-22-25-47.jpg)
തിരുവനന്തപുരം: ഇന്ത്യൻ നാവിക സേനയുടെ കരുത്ത് വിളിച്ചോതി ഓപ്പറേഷൻ ഡെമോ. നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ശംഖുമുഖത്ത് പടക്കപ്പലുകളുടെയും പോർവിമാനങ്ങളുടെയും അഭ്യാസപ്രകടനങ്ങൾ അരങ്ങേറിയത്.
ഐഎൻഎസ് വിക്രാന്തും മിഗ് 29 വിമാനങ്ങളും അഭ്യാസപ്രകടനങ്ങൾക്ക് കരുത്തേകി. ചോള രാജ്യ പാരമ്പര്യം മുതൽ കുഞ്ഞാലി മരയ്ക്കാർ വരെ നീളുന്നതാണ് നാവിക പാരമ്പര്യമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
നാവികസേനയുടെ ഭാഗമായ സീ കേഡറ്റുകളുടെയും കലാ കേരളത്തിന്റെ ദൃശ്യവിഷ്കരണത്തോടെയുമായിരുന്നു ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
വിമാനത്താവളത്തിൽ നിന്നും ശംഖുമുഖം തീരത്തേക്കെത്തിയ രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. അതേസമയം കടലിൽ നിന്നും ഇന്ത്യയുടെ സർവ്വസൈന്യാധിപതിക്ക് ഐഎൻഎസ് കൊൽക്കത്തയുടെ ഗൺ സല്യൂട്ട് നൽകിയത് വേറിട്ട കാഴ്ചയായി.
ശംഖുമുഖത്തേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി എം.എച്ച് 60 ആർ ഹെലികോപ്റ്ററുകൾ രാഷ്ട്രപതിക്ക് ആകാശത്ത് നിന്നും സല്യൂട്ട് നൽകി. നടുക്കടലിൽ നിന്നും മിഗ് 29 യുദ്ധവിമാനമുയർത്തി ഇന്ത്യയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്തും വിസ്മയം തീർത്തു.
ചേതക് ഹെലികോപ്റ്ററുകളും ബോംബർ ജെറ്റുകളും അന്തർവാഹിനിയും പായ്ക്കപ്പലുകളും എല്ലാം ഇന്ത്യൻ നാവികസേനയുടെ കരുത്ത് വിളിച്ചോതി. നാവികസനയുടെ പടക്കപ്പലുകളും പോർവിമാനങ്ങളും ഒരുക്കിയ അഭ്യാസപ്രകടനങ്ങൾക്ക് സാക്ഷിയാകാൻ പതിനായിരങ്ങളാണ് ശംഖുമുഖത്തേക്ക് ഒഴുകിയെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us