മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ദർശനം

New Update
1000451146

തിരുവനന്തപുരം : ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി 20 മത്സരത്തിനായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ താരങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേരളീയ ആചാരമനുസരിച്ച് മുണ്ടും മേൽമുണ്ടും ധരിച്ചെത്തിയ താരങ്ങൾ രാവിലെ ഒൻപത് മണിയോടെ ക്ഷേത്രദർശനം നടത്തിയത്. 

Advertisment

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ് അടക്കമുള്ള താരങ്ങളാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയത്.

അരമണിക്കൂറോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ച ടീം അംഗങ്ങൾ ദർശനത്തിന് ശേഷം പ്രസാദവും സ്വീകരിച്ച് മടങ്ങി. നാളെ വൈകീട്ട് ഏഴ് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.

Advertisment