കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ഇൻഡിഗോ വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷം

New Update
IndiGo

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയും ഒരു വിമാനത്തിന് ബോംബ് ഭീഷണി. നെടുമ്പാശ്ശേരിയിൽ നിന്ന്​ ഉച്ചക്ക് ഹൈദരാബാദിന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനായിരുന്നു ഭീഷണി.

Advertisment

ട്വിറ്ററിലൂടെ വന്ന ഭീഷണി വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് നെടുമ്പാശ്ശേരിയിലെ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്.

Advertisment