/sathyam/media/media_files/2026/01/30/infam-silver-jubilee-2026-01-30-15-35-12.jpg)
കോട്ടയം: ഒരു വര്‍ഷം നീണ്ടു നിന്ന ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായ സമാപനത്തിലേക്ക്.
ജൂബിലിയുടെ ഭാഗമായി നാളെ രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കുന്ന കിസാന്‍ കാര്‍ണിവല്‍ ' കൈക്കോട്ടും ചിലങ്കയും' ഉദ്ഘാടനം ചെയ്യാനാണ് എഐസിസി ജനറല്‍ സെക്രട്ടറിയും ലോക്‌സഭാ പബ്ലിക് അൽകൗണ്ട്സ് കമ്മിറ്റി ചെയർമാനുമായ കെസി വേണുഗോപാല്‍ എംപി എത്തുന്നത്.
ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. പാറശാലാ രൂപതാ ബിഷപ്പ് തോമസ് മാര്‍ യൂസേബിയോസ്, ഇന്‍ഫാം രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ വേണുഗോപാലിനൊപ്പം ചടങ്ങിൽ പങ്കെടുക്കും.
ഇന്‍ഫാം ദേശീയ ചെയര്‍മന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രസംഗം നടത്തും. ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് കിസാന്‍ കാര്‍ണിവല്‍.
ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്‍ഫാം പ്രതിനിധികള്‍ ചടങ്ങളില്‍ പങ്കെടുക്കും.
വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന രജതജൂബിലി സമാപന സമ്മേളനം.
നാളെ ഉച്ചകഴിഞ്ഞു ലോക കേരള സഭയുടെ സമാപന സമ്മേളനത്തില്‍ മറുപടി പറഞ്ഞ ശേഷം അവിടെ നിന്നു ഹെലികോപ്റ്റർ മാർഗമാണ് മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളിയില്‍ എത്തുന്നത്.
പൊടിമറ്റം സെന്‍റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന മുഖ്യമന്ത്രി അവിടെ നിന്ന് റോഡ് മാര്‍ഗം പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ എത്തിച്ചേരും.
യോഗത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്‌കരിക്കുന്ന 'പച്ചപ്പൊലിമ' എന്ന പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.
ജോസ് കെ മാണി എംപി, മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങില്‍ ഇന്‍ഫാം മുഖ്യ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖ പ്രഭാഷണം നടത്തും. പതിനായിരത്തില്‍പരം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us