കാഞ്ഞിരപ്പള്ളി : ഇന്‍ഫാം ദേശീയ ആസ്ഥാനം സന്ദര്‍ശിക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി.
അരുണാചല്‍ സംഘത്തിനെ തലപ്പാവണിയിച്ചു ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ വരവേറ്റു.
അരുണാചല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. സാജന്‍ വഴിപ്പറമ്പില്‍, പ്രസിഡന്റ് ഗോഡക് ടാലുക്, വൈസ് പ്രസിഡന്റ് ഹരി പച്ച, സെക്രട്ടറി കബക് റിജ, ജോയിന്റ് സെക്രട്ടറി ലുങ്കു അമയ, ട്രെഷറര്‍ കബക് അക തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് തിങ്കള്‍ രാവിലെ ഇന്‍ഫാം ആസ്ഥാനത്തേക്ക് എത്തിയത്.
എക്സിക്യുട്ടീവ് അംഗങ്ങള്‍ ഫാ. തോമസ് മറ്റമുണ്ടയിലുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. അരുണാചലിലെ ഇന്‍ഫാമിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായി.
മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിപുലമായ പദ്ധതികള്‍ അംഗങ്ങള്‍ ദേശീയ ചെയര്‍മാനു മുന്നില്‍ അവതരിപ്പിച്ചു അംഗീകാരം നേടിയെടുത്തു.
ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ അരുണാചലില്‍ ഊജിതമാക്കാനും കൂടുതല്‍ മെമ്പഷിപ്പുകള്‍ വിതരണം ചെയ്തു കര്‍ഷരെ ഇന്‍ഫാമിന്റെ കുടക്കീഴില്‍ അണിനിരത്താനും തീരുമാനമായി.
കര്‍ഷകര്‍ക്കു ഗുണം കിട്ടുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സംഘത്തിനു നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ഇന്‍ഫാമിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളും മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നിരവധിയായ കാര്‍ഷികോത്പന്ന സംസ്‌കരണ യൂണിറ്റുകളും ഫാക്ടറികളും സംഘം നടന്നു കണ്ടു.
രാജ്യത്തെ അര ഡസനോളം സംസ്ഥാനങ്ങളില്‍ ഇന്‍ഫാം ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ കാര്‍ഷിക മേഖല ഇന്നു നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടാണ് ഇന്‍ഫാം ഓരോ സംസ്ഥാനങ്ങിലും വേരുറപ്പിക്കുന്നത്.
അസംഘടിതരും അവകാശങ്ങളേക്കുറിച്ചു അവബോധമില്ലാതിരുന്നവരുമായ കര്‍ഷകരെ സംഘടിപ്പിക്കാനും അതുവഴി അവകാശങ്ങള്‍ക്കുവേണ്ടി ജാതിമത കക്ഷിരാഷ്ട്രീയത്തിനതീതമായി കൂട്ടായ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞു എന്നതിനു തെളിവുകൂടിയാണു സംസ്ഥാനത്തിനു പുറത്തേക്കും ഇന്‍ഫാം അതിവേഗം വളരുന്നത്.