ഇന്‍ഫാം ഉയര്‍ത്തുന്ന കര്‍ഷക താല്‍പ്പര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നയ സമീപനവും ഏതാണ്ട് ഒന്നു തന്നെയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരെ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനും ബോധവല്‍ക്കരിക്കാനും ക്രൈസ്തവ സഭ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്. ഇന്‍ഫാമിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരെയും ക്രൈസ്തവ സഭയുടെ പങ്കിനെയും ഓര്‍ക്കാതിരിക്കാനാകില്ല

New Update
295d3201-fe4f-49d0-8a68-2b7b2dfc2909

കോട്ടയം: കാല്‍ നൂറ്റാണ്ടുകാലമായി കേരളത്തിലെ കര്‍ഷക ജീവിതത്തിലെ നിര്‍ണായക സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Advertisment

ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമില്ലാതെ കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടുവെച്ച ആദര്‍ശം.

93a6d647-c8d4-4aee-8438-a14b5260e4d9

മാതൃകാപരമായി തന്നെ ആ ദൗത്യം ഇന്‍ഫാം നിര്‍വഹിച്ചു വരുന്നു. കര്‍ഷകന്‍ സ്വന്തം കാലില്‍ നില്‍ക്കണമെന്നും കര്‍ഷകര്‍ ഉല്‍പ്പാദിപ്പക്കുന്ന ഉല്‍പ്പന്നത്തിന് അവര്‍ തന്നെ വില നിശ്ചയിക്കുന്ന ഒരു കാലം വരണമെന്നുമുള്ള വലിയ ലക്ഷ്യത്തോടെയാണ് ഈ പ്രസ്ഥാനം കെട്ടിപ്പടുത്ത്.

ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരെയും ക്രൈസ്തവ സഭയുടെ പങ്കിനെയും ഓര്‍ക്കാതിരിക്കാനാകില്ല. കേരളത്തിന്റെ കുടിയേറ്റ ചരിത്രവും കാര്‍ഷിക മേഖലയും സഭയുമായി അഭേദ്യമായ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.


കര്‍ഷകരെ മൂല്യങ്ങളുെട അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാനും ബോധവല്‍ക്കരിക്കാനും സഭ കാണിക്കുന്ന താല്‍പര്യം അഭിനന്ദനാര്‍ഹമാണ്.


ഇന്‍ഫാമിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ അതിനെ അടിത്തറ പാകിയ വ്യക്തിത്വങ്ങളെ മറക്കാന്‍ കഴിയില്ല. കര്‍ഷകര്‍ക്കായി എന്നും ശബ്ദമുയര്‍ത്തുന്ന ഒരു പോരാളികൂടിയായി അറിയപ്പെടുന്ന  താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍,

8113be16-83ed-4b2f-8bc0-18937603d941

മുന്‍പു രക്ഷാധികാരിയായി പ്രവര്‍ത്തിച്ച മാര്‍ മാത്യു അറയ്ക്കല്‍, ഇന്‍ഫാമിനെ വളര്‍ത്തിയെടുക്കന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഇപ്പോഴത്തെ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ തുടങ്ങിയര്‍ ഇപ്പോള്‍ നമ്മോടൊപ്പം ഉണ്ട് എന്നത് അഭിനന്ദാനര്‍ഹമായ കാര്യമാണ്.

പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനവിനും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.

afca02d4-440d-4ead-a80a-0415b5c0b0f0

അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്. പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു.


ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും.


ഇന്‍ഫാം എന്നതു വെറുമൊരു സംഘടനയല്ല. അതൊരു വികാരമാണ്. കര്‍ഷകരെ ഒന്നിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു എന്നതാണ് ഏറ്റവും വലിയ കാര്യം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോലം ഇത്തരം പ്രസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയ രൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

അതുകൊണ്ട് കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്‍കുമ്പോള്‍ അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 

b6467bfd-d83b-4afe-a402-e78416d15321

വരും കാലങ്ങളിലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടാനും അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള പദ്ധതികളാവിഷ്‌കരിക്കാനും ഇന്‍ഫാം നേതൃത്വപരമായ പങ്ക് വഹിക്കണം.

കൃഷി കേവലമൊരു ഉപജീവനമാര്‍ഗമല്ല. മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ തന്നെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരെ സംബന്ധിച്ചിത്തോളം കര്‍ഷകരുടെ ഉന്നമനമെന്നത് നയപരമായ മുന്‍ഗണനയാണ്.

അതുകൊണ്ടു തന്നെ ഇന്‍ഫാം ഉയര്‍ത്തുന്ന കാര്‍ഷക താല്‍പ്പര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നയ സമീപനവും ഏതാണ്ട് ഒന്നു തന്നെയാണ്. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.

75b7eb7a-62b6-4a38-b110-955228761a21

കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈക്കോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണ്.

ഇന്‍ഫാമിന്റെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചവത്സര പദ്ധതികള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ആവിഷ്‌കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

3806e305-29e1-4758-b6ea-5a3ff31f3b80

കഴിഞ്ഞ 25 വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയിലുള്ള വിവിധ പ്രതിസന്ധികളില്‍ ശക്തമായ നേതൃത്വം നല്‍കി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫാമിനു സാധിച്ചുവെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

കര്‍ഷകര്‍ വെല്ലുവിളി നേരിടുന്ന കാലമാണിത്. കൃഷി സ്ഥലങ്ങള്‍ കുറയുന്നതിനൊപ്പം കര്‍ഷകരും കുറയുന്ന സാഹചര്യമാണ് ഉള്ളത്. അധ്വാനത്തിനൊത്ത ഫലം ലഭിക്കാത്തതാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ ഒരുമിച്ച് നില്‍ക്കേണ്ടത്.

ഒരുമിച്ചു നിന്നാല്‍ കാര്‍ഷിക മേഖലയില്‍ വലിയ വിജയം നേടാന്‍ സാധിക്കും. ആ പ്രത്യാശയാണ് ഇന്‍ഫാം എന്ന കാര്‍ഷിക സംഘടന നല്‍കുന്നത്. ഒരുമിച്ച് നിന്ന് ഇന്‍ഫാം എന്ന സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

60401f04-a858-44e1-8e7a-abaef636fef2

കൃഷിക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റവും ഗൗരവകരമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാം എന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

കാര്‍ഷികമേഖലയിലെ ചെറുതും വലുതമായ പ്രശ്നങ്ങളില്‍ തങ്ങളുടേതായ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തിയും കൃഷിക്കാരുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ടു വന്ന ഇന്‍ഫാം കൃഷിക്കാരുടെ ഇടയില്‍ ഏറെ സ്വാധീനമുള്ള ഏറ്റവും വലിയ പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

856d7f77-dff8-41cb-825a-3d568852dd89

കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, ജോസ് കെ. മാണി എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, കാഞ്ഞിരപ്പള്ളി രൂപത മുഖ്യ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ,

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്, അന്നമ്മ വര്‍ഗീസ്, ഇന്‍ഫാം നാഷണല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഇന്‍ഫാം നാഷണല്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവര്‍ പ്രസംഗിച്ചു.

Advertisment